
കോട്ടയം: മതങ്ങള്‍ക്കിടയിലെ സമാധാന സഹവര്‍തിത്വത്തിന് ഇടപെടല്‍ ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കുമെന്ന് ക്നാനായ സഭ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്. കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യവും മോദിക്ക് മുന്നില്‍ ഉയര്‍ത്തുമെന്നും സേവേറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മതങ്ങള്‍ക്കിടയിലെ സമാധാന സഹവര്‍തിത്വത്തിന് ഇടപെടല്‍ ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വയ്ക്കുമെന്ന് ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച എന്ന നിലയിലുളള പ്രാധാന്യമാണ് ഇന്നത്തെ ചര്‍ച്ചയ്ക്കുളളത്. കര്‍ഷക പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യവും മോദിക്ക് മുന്നില്‍ ഉയര്‍ത്തുമെന്നും സേവേറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.