ആത്മീയ ചൂഷണത്തിന് ഇരുവിഭാഗം സുന്നികളും പ്രൊത്സാഹനം നൽകുന്നുവെന്ന് കെഎൻഎം

Published : Jan 27, 2023, 01:55 PM IST
ആത്മീയ ചൂഷണത്തിന് ഇരുവിഭാഗം സുന്നികളും പ്രൊത്സാഹനം നൽകുന്നുവെന്ന് കെഎൻഎം

Synopsis

ആത്മീയ ചൂഷണത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടനയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന്കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി

കോഴിക്കോട്: സംസ്ഥാനത്ത് ആത്മീയ ചൂഷണം വ്യാപകമാണെന്നും ഇരുവിഭാഗം സുന്നികളും ഇതിന് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി പറഞ്ഞു. സമൂഹത്തിൻ്റെ മുന്നിൽ ഇത് തുറന്നു കാണിക്കേണ്ടതുണ്ടെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ആത്മീയ ചൂഷണത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടനയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുൻകൈയ്യെടുത്ത് വിളിച്ച മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്നും കെഎൻഎം ഭാരവാഹികൾ വിട്ടു നിന്നത് പ്രതിഷേധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൻമാരെ സമുദായത്തിൻ്റെ മുഖമായിട്ടാണ് കാണുന്നത്. കെഎൻഎം മുൻകാലത്ത് സംഘടിപ്പിച്ച പല പരിപാടികളിലും മുജാഹിദ് സമ്മേളനങ്ങളിലും പാണക്കാട്ടെ തങ്ങൾമാർ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ