കൊച്ചിയിൽ പുതുവത്സരം പൊടിപൊടിക്കും: 60 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഒരുങ്ങുന്നു

Published : Dec 25, 2022, 12:41 PM ISTUpdated : Dec 25, 2022, 12:42 PM IST
കൊച്ചിയിൽ പുതുവത്സരം പൊടിപൊടിക്കും: 60 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഒരുങ്ങുന്നു

Synopsis

ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്.

കൊച്ചി: ഇത്തവണ പുതുവത്സരാഘോഷത്തിനായി കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്. 

ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കുകയാണ് സംഘാടകർ. അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാ‍‍‍‍‍ഞ്ഞി തന്നെയാവും ഇത്തവണയും.

ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാ‍ഞ്ഞിയെ കത്തിക്കുക. വിദേശത്ത് നിന്ന് പോലും ആയിരക്കണക്കിനാളുകൾ പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിയിലെത്താറുണ്ട്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു