കൊച്ചിയിൽ ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതിയെ പൊലീസ് പിടികൂടി, റിമാൻ്റിൽ

Published : Sep 25, 2024, 02:33 PM ISTUpdated : Sep 25, 2024, 07:13 PM IST
കൊച്ചിയിൽ ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതിയെ പൊലീസ് പിടികൂടി, റിമാൻ്റിൽ

Synopsis

കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു

കൊച്ചി: കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ  പീഡിപ്പിച്ചെന്ന് കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ് അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമീപിക്കുക എന്ന സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ്  കൊച്ചി സ്വദേശിയായ വീട്ടമ മന്ത്രവാദിയെ ബന്ധപ്പെടുന്നത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരാമെന്നും അതിന് ചാത്തന്‍ സേവ നടത്തണമെന്നും പ്രഭാത് യുവതിയെ പരഞ്ഞ് വിശ്വസിപ്പിച്ചു. തൃശ്ശൂരിലെ കേന്ദ്രത്തിലായിരുന്നു പ്രഭാതിന്‍റെ ആദ്യ സേവ. ഇത് ഫലം കണ്ടില്ലെന്ന് പറഞ്ഞ് ജൂണില്‍ വീണ്ടും യുവതിയെ വിളിച്ചുവരുത്തി.

കൊച്ചി വെണ്ണലയിലെ വീട്ടിലായിരുന്നു രണ്ടാമത്തെ ചാത്തന്‍ സേവ. ഇതിനിടയിലാണ് യുവതിയെ കയറിപ്പിടിച്ച് ബലാത്സംഗം ചെയ്തത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ വീട്ടമ്മ കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. നേരത്തെയും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട വ്യക്തിയാണ് മന്ത്രവാദിയായ പ്രഭാതെന്ന് പൊലീസ് അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം