കൊച്ചി കേന്ദ്രീകരിച്ച് സിബിൽ സ്കോർ വായ്പാ തട്ടിപ്പ്: ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ നടപടി; ഇഡി അന്വേഷണം, ഇസിഐആർ രജിസ്റ്റർ ചെയ്തു

Published : Oct 20, 2026, 09:08 AM IST
enforcement directorate ed office kochi

Synopsis

തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജെന്നി വർ​ഗീസിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇസിഐആർ രജിസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് കേസ്. തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരും അന്വേഷണപരിധിയിലുണ്ട്.

കൊച്ചി: സിബിൽ സ്കോർ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പരയിൽ നടപടി. തട്ടിപ്പിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ജെന്നി വർ​ഗീസിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇസിഐആർ രജിസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് കേസ്. തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരും അന്വേഷണപരിധിയിലുണ്ട്.

കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ് നടന്നത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. കേരളം കണ്ട ഏറ്റവും വലിയ വായ്പാ കൊള്ളകളിൽ ഒന്നാണ് ഏജന്‍റുമാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയത്. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ നൽകുന്നതായിരുന്നു തട്ടിപ്പ് രീതി. ഇതോടെ നിരവധി പേരുടെ എല്ലാ സമ്പാദ്യവും ജപ്തി ഭീഷണിയിലായി. വിവിധ ബാങ്കുകളിലായി 700 കോടിയുടെ ക്രമക്കേട് ആണ് കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോവളം സ്പാ പീഡനക്കേസ്: തമിഴ്‌നാട്ടിലും കേസെടുക്കാൻ നടപടി;ചെങ്കൽപേട്ടയിലും പീഡനം നടന്നുവെന്ന് മൊഴി
കിഫ്ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നതിന് കൂടുതൽ തെളിവുകൾ; യോഗ മിനിറ്റ്സ് ഏഷ്യാനെറ്റ് ന്യൂസിന്