
കൊച്ചി: നടി മഞ്ജു വാര്യരുടെ (Manju Warrier) പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി സനൽകുമാർ ശശിധരനെതിരെ (Sanal Kumar Sasidharan) തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍ കൊച്ചിയിൽ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാൻ സനൽ കുമാർ ശശിധരന്‍ വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് പൊലീസ് സനില്‍കുമാര്‍ ശശിധരനനെതിരെ കേസെടുത്തത്. തിരുവനന്തപുരം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്നാണ് സനൽകുമാർ ശശിധരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam