സാങ്കേതിക തകരാർ പരിഹരിച്ചു, കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം ഉച്ചക്ക് പുറപ്പെടും

By Web TeamFirst Published Aug 23, 2021, 11:22 AM IST
Highlights

എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള ടെക്സിക്കൽ സംഘം എത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ദില്ലി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു. വിമാനം ഇന്ന് 12.30 ന് പുറപ്പെടും. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള ടെക്സിക്കൽ സംഘം എത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. 182 യാത്രക്കാരുടെയും ചെക് ഇൻ നടപടികൾ ആരംഭിച്ചു. 

കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

നെടുമ്പാശ്ശേരിയിൽ നിന്നും ഇന്നലെ ഉച്ചക്ക് 1.30 തിന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം വൈകിട്ടോടെയാണ് റദ്ദാക്കിയതായി അറിയിച്ചത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!