'സുഭാഷ്' ഇപ്പോഴും മെട്രോ തൂണിലുണ്ട്; ദൗത്യം തത്ക്കാലത്തേക്ക് നിർത്തിവച്ചു; 11.30ക്ക് ശേഷം പുനരാരംഭിക്കും

Published : Feb 21, 2026, 07:33 PM IST
cat rescue

Synopsis

പതിനൊന്നരയ്ക്ക് മെട്രോ സർവീസ് അവസാനിച്ചശേഷം വീണ്ടും പൂച്ചയെ താഴെ ഇറക്കാനുള്ള ദൗത്യം തുടങ്ങും. 10 മിനിറ്റ് നേരത്തോളം പൂച്ച ദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചിരുന്നു. 

കൊച്ചി: കൊച്ചി മെട്രോ തൂണിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തൽക്കാലത്തേക്ക് നിർത്തിവച്ചു. പൂച്ച തൂണിന് മുകളിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തൂണിനു മുകളിൽ കയറിയെങ്കിലും പൂച്ച പിടികൊടുത്തില്ല. പൂച്ചയ്ക്ക് കഴിക്കാൻ ഭക്ഷണം തൂണിന് മുകളിൽ എത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാത്രി പതിനൊന്നരയ്ക്ക് മെട്രോ സർവീസ് അവസാനിച്ചശേഷം വീണ്ടും പൂച്ചയെ താഴെ ഇറക്കാനുള്ള ദൗത്യം തുടങ്ങും. 10 മിനിറ്റ് നേരത്തോളം പൂച്ച ദൗത്യത്തിനിടെ കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചികിത്സ പിഴവല്ല, അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി'; പട്ടാമ്പിയിലെ ​ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഡിവൈഎഫ്ഐയെ പരിഹസിച്ച് അബിൻ വർക്കി, 'രണ്ടുമാസം കൂടി സുഖമായി ഉറങ്ങിക്കോളൂ, പിന്നെ പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യാം'