സിനഗോഗിന് മുന്നിൽ തീയിട്ട കേസ്; പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം, നിർണായകമാകും

Published : Oct 21, 2026, 08:22 AM IST
kochi synagogue arson case police await forensic report of accuseds phone

Synopsis

എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസില്‍ പ്രതിയുടെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം. തീയിടാൻ നിർദേശം നൽകിയ ബോസും വിക്രം എന്നയാളും ഒരാളാണോ എന്നറിയാൻ പരിശോധനാഫലം അറിയണം. ഇത് കേസില്‍ വളരെ നിർണായകമാണ്. ഫോണിന്‍റെ ഫൊറൻസിക് പരിശോധനാഫലം വന്നതിന് ശേഷമേ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകകയുള്ളൂ. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തും, പ്രതികൾക്കെതിരായ കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തു
കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലർട്ട്, 5 ദിവസം കൂടി ഇടിമിന്നലോടെ മഴ തുടരുമെന്ന് മുന്നറിയിപ്പ്