ബിജെപി പണമൊഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചു; തുടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ ഡിജിപി

Published : Nov 05, 2024, 07:45 AM ISTUpdated : Nov 05, 2024, 08:44 AM IST
ബിജെപി പണമൊഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിച്ചു; തുടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ ഡിജിപി

Synopsis

കൊടകര കേസിൽ അന്നത്തെ ഡിജിപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. ബിജെപി തെരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്ന് കത്തിൽ.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനിൽകാന്ത് കത്ത് നൽകിയത്.കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയ കാര്യവും കത്തിൽ പറയുന്നുണ്ട്.

ബിജെപി തെരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.  2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് കത്ത് നൽകിയത്. കര്‍ണാടകയിൽ നിന്നുള്ള വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചുവെന്നും 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നുമാണ് കത്തിൽ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 

വി മുരളീധരനെ അല്ലാതെ കേരളത്തിലെ മറ്റൊരു നേതാവിനെയും അറിയില്ലെന്ന് എംപി  ലഹർ സിങ് സിരയോ

കൊടകര കുഴല്‍പ്പണ കടത്ത് കേസിൽ പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ബിജെപി രാജ്യസഭാ എംപി ലഹർ സിങ് ആരോപണം നിഷേധിച്ചു. വി മുരളീധരനെ അല്ലാതെ കേരളത്തിൽ നിന്നുള്ള ഒരു ബിജെപി നേതാവിനെയും തനിക്കറിയില്ലെന്ന് ലെഹർ സിങ് സിരയോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരിക്കലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിട്ടുമില്ല'; കൊടകര കുഴല്പണക്കേസ് റിപ്പോർട്ടിൽ തന്റെ പേരെങ്ങനെ വന്നെന്ന് അറിയില്ലെന്നും ലഹര്‍ സിങ് സിരയോ പറഞ്ഞു. 

'ബിജെപിക്ക് വേണ്ടി കാസർകോട് മുതൽ തിരുവനന്തപുരം വരെ കള്ളപ്പണമെത്തി'; ധർമ്മരാജന്റെ മൊഴി പുറത്ത്

'സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധം'; കോഴപ്പണത്തെ കുറിച്ച് പറഞ്ഞാൽ ഗുണമുണ്ടാകുമെന്ന് ശോഭ പറഞ്ഞെന്ന് സതീഷ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും