കൊടകര കുഴൽപ്പണ കവർച്ച കേസ്: ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്യുന്നു

Published : May 26, 2021, 10:54 AM ISTUpdated : May 26, 2021, 11:32 AM IST
കൊടകര കുഴൽപ്പണ കവർച്ച കേസ്: ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്യുന്നു

Synopsis

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരിൽ നിന്നും വരും ദിവസങ്ങളിൽ വിളിച്ച് വരുത്തി വിവരങ്ങൾ ശേഖരിക്കും.  

ആലപ്പുഴ: കൊടകര കുഴൽപ്പണ കവർച്ച കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോൺ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. 

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരിൽ നിന്നും വരും ദിവസങ്ങളിൽ വിളിച്ച് വരുത്തി വിവരങ്ങൾ ശേഖരിക്കും. 

അതിനിടെ കവർച്ചാ സംഘത്തിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തി ലെ ബഷീർ, സലാം, റഷീദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. റിമാൻ്റിലുള്ള മൂന്നു പേരുംകൊ വിഡ് ബാധിതരായതിനാലാണ് നേരത്തെ വിശദമായി ചോദ്യം ചെയ്യാൻ കഴിയാതിരുന്നത്. ബഷീറിന് കോവിഡ് മാറിയതിനാൽ ഇരിങ്ങാലക്കുട കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്യാനാണ് നീക്കം. നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി തുക കണ്ടെത്താനും പണത്തിൻ്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനുമാണ് കൂടുതൽ ചോദ്യം ചെയ്യലുകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി