കൊടകര കുഴൽപണ കേസ്; അന്വേഷണം കെ സുരേന്ദ്രൻ്റെ മകനിലേക്കും

By Web TeamFirst Published Jun 6, 2021, 7:34 AM IST
Highlights

കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. 

തൃശ്ശൂർ: കൊടകര കുഴൽ പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രൻ്റെ മകൻ്റെയും മൊഴിയെടുക്കും.

ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. 

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നലെ വിട്ടയച്ചു.  

പണം ബി.ജെ.പിയുടേതാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ല. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയാൽ കുറ്റപത്രത്തിന് ബലംപകരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. . മൂന്നരക്കോടിയിൽ ഒരു കോടി അഞ്ചു ലക്ഷം രൂപ കണ്ടെടുത്തു. ബാക്കിയുള്ള തുക കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!