കൊടകര കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവ്; പാലക്കാടും ചേലക്കരയിലും തൃശൂർ ആവർത്തിക്കുമെന്നും സുരേന്ദ്രൻ

Published : Nov 01, 2024, 10:46 PM IST
കൊടകര കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവ്; പാലക്കാടും ചേലക്കരയിലും തൃശൂർ ആവർത്തിക്കുമെന്നും സുരേന്ദ്രൻ

Synopsis

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.  

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും.

എംവി ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര വിഷയം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് 2021 മുതല്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാതെ  എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ശ്രദ്ധിക്കാന്‍ സമയമില്ല. ഇതുവരെയും ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവര്‍ച്ച നടത്തി. പൊലീസ് അന്വേഷിച്ചു. താന്‍ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും, പണം തിരുച്ചുവേണമെന്നാവശ്യപ്പെട്ട് സ്രോതസ് വ്യക്തമാക്കുകയും ചെയ്തതാണ്. ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുനയൊടിഞ്ഞ് തേഞ്ഞൊട്ടിയ ആയുധമാണ് കൊടകര വിഷയം. വ്യാജ ഐഡികാര്‍ഡ്, വ്യാജ ആരോപണങ്ങള്‍ എന്നുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി വ്യാജനാണ്. തോല്‍ക്കാന്‍ പോകുമ്പോഴുള്ള പരിഭ്രാന്തിയാണ് അവര്‍ക്ക്.  ബെംഗളൂരുവിലുള്ള ഏജന്‍സിയാണ് വ്യാജ ഐഡികാര്‍ഡിനുള്ള സഹായം ചെയ്തത്.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഒത്തു തീര്‍പ്പാക്കിയത് മുഹമ്മദ് റിയാസ് ഷാഫി പറമ്പിലും തലശ്ശേരിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്. ഒരു മാഫിയ സംഘം കോണ്‍ഗ്രസിനെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം; ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ