തീർത്തും വ്യക്തിപരം, വീട്ടിൽ വരുന്നവരെ സ്വീകരിക്കുമെന്ന് കോടിയേരിയുടെ കുടുംബം; ടികെ ​ഗോവിന്ദൻ്റെ സന്ദർശനത്തിൽ പ്രതികരണം

Published : May 06, 2026, 03:02 PM ISTUpdated : May 06, 2026, 03:08 PM IST
kodiyeri family

Synopsis

​ടികെ ​ഗോവിന്ദൻ്റേയും കുടുംബത്തിൻ്റേയും പെട്ടെന്നുള്ള സന്ദർശനമാണെന്നും അമ്മയെ വിളിച്ചാണ് അവർ എത്തിയതെന്നും മകൻ ബിനീഷ് കോടിയേരി =. അച്ഛനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ വന്നത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ബിനീഷ്

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടികെ ​ഗോവിന്ദൻ്റേയും കുടുംബത്തിൻ്റേയും സന്ദർശത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബം. ​ടികെ ​ഗോവിന്ദൻ്റേത് പെട്ടെന്നുള്ള സന്ദർശനമാണെന്നും അമ്മയെ വിളിച്ചാണ് അവർ എത്തിയതെന്നും മകൻ ബിനീഷ് കൊടിയേരി പറഞ്ഞു. അച്ഛനുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ വന്നത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്താണ് അവരെത്തിയതെന്നും ബിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

എല്ലാ പാർട്ടി നേതാക്കളുമായും കുടുംബാം​ഗങ്ങളുമായും ബന്ധമുണ്ട്. മാഷ് അങ്ങനെയൊരു നിലപാട് എടുത്തു. അതിന് ശേഷം ഇവിടെ വരണമെന്ന് തോന്നി. ഈ വീട്ടിൽ ആർക്കും വരാം. ആരെങ്കിലും വരാൻ പാടില്ലെന്ന് പറയാൻ പറ്റുന്ന വീടല്ലല്ലോ ഇത്. സ്വാഭാവികമായും ജനങ്ങൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വീടാണ്. ഏത് വിഭാ​ഗത്തിൽപെട്ട ആളുകൾക്കും വരാൻ കഴിയുന്ന വീടാണ്. വീട് ആരുടെ മുന്നിലും കൊട്ടിയടക്കാറില്ലെന്നും ബിനീഷ് പറഞ്ഞു. തോൽവിയെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ടതാണ്. ഇന്ന് സെക്രട്ടേറിയറ്റ് നടക്കുന്നുണ്ട്. മറ്റു കീഴ്ഘടകങ്ങളിലൂടെ അന്വേഷിക്കും. പാർട്ടി തിരുത്തേണ്ടപ്പോൾ തിരുത്തുമെന്നും ബിനീഷ് പറഞ്ഞു.

തികച്ചും വ്യക്തിപരമായതാണ് ടികെ ​ഗോവിന്ദൻ്റെ സന്ദർശനമെന്ന് കൊടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞു. കൊടിയേരിയെ ഇന്നും ജനങ്ങൾ ആദരിക്കുന്നു. അദ്ദേഹത്തോട് സ്നേ​ഹമുള്ള ആര് വീട്ടിൽ വന്നാലും സ്വീകരിക്കും. കൊടിയേരിയെ ഓർമ്മിക്കുന്നു എന്നതാണ് അടിസ്ഥാനം. വീട്ടിൽ വരുന്നവരെ വർ​ഗവഞ്ചകരെന്ന് വിളിക്കില്ല. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഇവിടെ വരുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അടിമയാവാൻ കഴിയില്ല. എനിക്ക് എൻ്റേതായ ശരികളുണ്ട്. മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല. കൊടിയേരിയുടെ വിയോ​ഗം വ്യക്തിപരമായ വിടവാണ്. അത് മരണം വരെ അങ്ങനെ തന്നെയായിരിക്കുമെന്നും വിനോദിനി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ, യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്; കേരളത്തിൽ 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ
'ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നല്‍കാൻ, പോയി പണി നോക്കൂ'; വീണ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ