കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധമുണ്ടെങ്കിൽ സംരക്ഷിക്കില്ല; കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി

Published : Aug 24, 2021, 04:55 PM IST
കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധമുണ്ടെങ്കിൽ  സംരക്ഷിക്കില്ല; കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി

Synopsis

കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്ന് പറ‌ഞ്ഞ കോടിയേരി മരംമുറിയിലെ ധർമ്മടം ബന്ധം പുകമറ സൃഷ്ടിക്കാനാണെന്നും ആരോപിച്ചു. 

കണ്ണൂ‌ർ: കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എം സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നും എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. പി ജയരാജൻ സഹദേവൻ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോടിയേരി കണ്ണൂരിൽ പറ‌ഞ്ഞു. 

കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്ന് പറ‌ഞ്ഞ കോടിയേരി മരംമുറിയിലെ ധർമ്മടം ബന്ധം പുകമറ സൃഷ്ടിക്കാനാണെന്നും ആരോപിച്ചു. 

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിൽ യുക്തമായ സമയത്ത് തീരുമാനമുണ്ടാകമെന്നും കോടിയേരി വ്യക്തമാക്കി. 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങൾ തുടങ്ങാനാണ് കണ്ണൂരിലെത്തിയതെന്ന് പറഞ്ഞ മുതിർന്ന സിപിഎം നേതാവ് ജില്ലാ സമ്മേളനങ്ങളുടെ തുടക്കം എറണാകുളത്ത് നിന്നായിരിക്കുമെന്നും അറിയിച്ചു. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'