
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിയാ എൻഫോഴ്സ്മെന്‍റ് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനീഷ് ഒരു വ്യക്തി മാത്രമാണ്. പൊതു പ്രവര്‍ത്തകൻ അല്ല. വ്യക്തിപരമായി ഉയര്‍ന്ന് വന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഏത് ഏജൻസി വേണമെങ്കിലും എന്തും അന്വേഷിക്കട്ടെ. എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും നൽകട്ടെ. ഇക്കാര്യത്തിൽ പാര്ട്ടി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
ഇഡി പരിശോധനക്കെതിരെ ആക്ഷേപങ്ങളും പരാതിയും ബിനീഷിൻ്റെ കുടുംബവും ഉയർത്തിട്ടുണ്ട് അതിലും പാർട്ടി ഇടപെടുന്നില്ല. രണ്ടര വയസ്സുള്ള കുട്ടിയെ തടങ്കലിൽ വച്ചത് അടക്കമുള്ള പ്രശ്നങ്ങളും അതു സംബന്ധിച്ച പരാതികളും ഉയര്‍ന്നു വന്നിട്ടുണ്ട്. പരാതിപ്പെടാനുള്ള എല്ലാ അവകാശവും ബിനീഷിന്റെ കുടുംബത്തിന് ഉണ്ട്. . അതും ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam