
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർലൈൻ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സിൽവർ ലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണ് എന്നും ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുന്നു.