മുനീർ ഒഴിയുന്ന കൊടുവള്ളി സീറ്റിനെ ചൊല്ലി ലീഗിൽ തർക്കം; വിഭാ​ഗീയത ബാധിക്കുമോ എന്ന് ആശങ്ക, ഷാജിയും ഫിറോസും പരി​ഗണനയിൽ

Published : Mar 13, 2026, 09:06 AM IST
pk firos, km shaji

Synopsis

സീറ്റിന് അവകാശവാദം ഉന്നയിച്ച് ജില്ലാ നേതാക്കൾ രം​ഗത്തെത്തിയതോടെയാണ് തർക്കത്തിലേക്ക് കടന്നത്. ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വിഎം ഉമ്മർ മാസ്റ്റർ എന്നിവരാണ് സീറ്റിന് സമ്മർദ്ദം ശക്തമാക്കുന്നത്.

കോഴിക്കോട്: മുനീർ ഒഴിയുന്ന കൊടുവള്ളി സീറ്റിനെ ചൊല്ലി ലീഗിൽ തർക്കം രൂക്ഷമാവുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച് ജില്ലാ നേതാക്കൾ രം​ഗത്തെത്തിയതോടെയാണ് തർക്കത്തിലേക്ക് കടന്നത്. ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വിഎം ഉമ്മർ മാസ്റ്റർ എന്നിവരാണ് സീറ്റിന് സമ്മർദ്ദം ശക്തമാക്കുന്നത്. മണ്ഡലത്തിൽ നിന്നും സ്ഥാനാർഥി വേണമെന്ന് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടതോടെ സമ്മർദ്ദത്തിലാണ് സംസ്ഥാന നേതൃത്വം.

അതേസമയം, കൊടുവള്ളിയിൽ വിഭാഗീയത ബാധിക്കുമോ എന്നാണ് ലീഗിന് ആശങ്ക. സംസ്ഥാന നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിക്കാനും ലീഗ് നേതൃത്വത്തിൽ ആലോചനയുണ്ട്. കെഎം ഷാജി, പികെ ഫിറോസ് എന്നിവരെയാണ് പരിഗണിക്കുന്നത്. എന്നാൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി; അടൂർ സീറ്റിൽ പരിഗണിച്ചില്ല, ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു
കേന്ദ്ര നേതൃത്വം യെസ് മൂളി, എല്ലാം റെഡി, ഇനി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രം മതി, ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചു