കൊല്ലം ബൈപാസിൽ ടോൾ പിരിവ് ഇന്ന് മുതൽ; നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് മതി പിരിവെന്ന് നാട്ടുകാര്‍, പ്രതിഷേധം

By Web TeamFirst Published Jun 1, 2021, 7:46 AM IST
Highlights

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. 

കൊല്ലം: കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാൻ കേന്ദ്ര ഉപരിതല ഗതഗതാ മന്ത്രാലയം നടപടി തുടങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും പറയുന്നു. സ്ഥലത്ത്  ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. 

25 മുതൽ 150 രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. പതിമൂന്ന് കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ആദ്യംപിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. 

ടോള്‍ പിരിക്കുന്നതിന്‍റെ ചുമതല യു പി യില്‍ നിന്നുള്ള ഒരുകമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നാല് വരി പാതയും സര്‍വ്വീസ് റോഡുകളും പൂർത്തി ആയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍. അല്ലാത്ത പക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലന്ന് കൊല്ലം ജില്ലാകളക്ടര്‍ അറിയിച്ചു. ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കിട്ടി. ടോള്‍ പിരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ബൈപാസ്സില്‍ കരാറുകാർ തയ്യാറാക്കികഴിഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!