ജീവനക്കാരന് കൊവിഡ്, കൊല്ലം ജില്ലാ കലക്ടർ സ്വയം നിരീക്ഷണത്തിൽ

Published : Sep 11, 2020, 11:13 AM ISTUpdated : Sep 11, 2020, 11:17 AM IST
ജീവനക്കാരന് കൊവിഡ്, കൊല്ലം ജില്ലാ കലക്ടർ സ്വയം നിരീക്ഷണത്തിൽ

Synopsis

കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.   

കൊല്ലം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കലക്ടർ ബംഗ്ലാവിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാളെ ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിൽ നിന്ന് മാറ്റിയില്ലെന്ന് പരാതി

അതേ സമയം സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജനാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ആണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടി സർക്കാരിന് കൈകഴുകാൻ കഴിയില്ല'; ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബിജെപി
തുരങ്കപാതയുടെ ഭാവി എന്ത്, വയനാട് ഇരട്ടത്തുരങ്കപാത മുന്നോട്ട് പോകുമോ? സതീശൻ്റെ നിലപാട് നിർണ്ണായകം