കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്: ജയനെ കണ്ടെത്താനായില്ല, തമിഴ്നാട്ടിൽ ഒളിവിലെന്ന് പൊലീസ്

Published : Jan 14, 2023, 08:12 AM IST
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്: ജയനെ കണ്ടെത്താനായില്ല, തമിഴ്നാട്ടിൽ ഒളിവിലെന്ന് പൊലീസ്

Synopsis

വാഹനം വാടകയ്ക്ക് നൽകിയിരിക്കുയാണെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

കൊല്ലം : കൊല്ലം കരുനാഗപ്പള്ളി ലഹരിക്കടത്തിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ കണ്ടെത്താനാകാതെ പൊലീസ്. ഇയാൾ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്. സിപിഎം നേതാവായ ഷാനവാസിന് വാടകക്കരാ‍ർ തയ്യാറാക്കി നൽകിയ അഭിഭാഷക, മുദ്രപത്രം നൽകിയ ആൾ എന്നിവരെ മൊഴി എടുക്കാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. വാഹനം വാടകയ്ക്ക് നൽകിയിരിക്കുയാണെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

അതേസമയം വൻ പാൻമസാല ശേഖരം പിടികൂടി രണ്ട് ദിവസം കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചപ്പോൾ ജയൻ നൽകിയ മറുപടി താൻ എറണാകുളത്ത് ഉണ്ടെന്നാണ്. എവിടെയാണ് താൻ ഉള്ളതെന്ന കൃത്യമായ വിവരം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അദ്ദേഹം താൻ വൈകീട്ട് നാട്ടിലെത്തുമെന്നും പറഞ്ഞു. എന്നാൽ പൊലീസ് ഇപ്പോൾ പറയുന്നത് പുകയില ഉത്പന്നങ്ങൾ പിടിച്ചതിന് പിന്നാലെ തന്നെ ജയൻ ഒളിവിൽ പോയെന്നാണ്. 

ആദ്യഘട്ടം മുതൽ ലോറി ജയന് വാടകയ്ക്ക് നൽകിയെന്നാണ് ആലപ്പുഴയിലെ സിപിഎം നേതാവായ ഷാനവാസ് പറഞ്ഞിരുന്നത്. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകി. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനവും അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് തന്നെ.

Read More : 'തെറ്റ് ചെയ്തിട്ടില്ല, കുറ്റം തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കാൻ തയ്യാർ'; പാൻ മസാലകേസിൽ സിപിഎം കൌൺസിലർ ഷാനവാസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്