
കൊല്ലം: കൊല്ലം ജില്ലയിലെ (Kollam District) കടക്കലിൽ എസ്‌എഫ്‌ഐ (SFI) പ്രവർത്തകരും ബിജെപി (BJP) പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് (Kadaikkal SHM College) മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.
കോളേജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam