സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും; വനംവകുപ്പ്

Published : Jun 08, 2024, 09:38 AM ISTUpdated : Jun 08, 2024, 09:53 AM IST
സിപിഎം ഭീഷണി: കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും; വനംവകുപ്പ്

Synopsis

ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ  പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു.

പത്തനംതിട്ട: സിപിഎം ഭീഷണിയെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയ അടവി ഇക്കോ ടൂറിസം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന വഴങ്ങിയാണ് ജീവനക്കാർ നിലപാട് മാറ്റിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും എന്ന് ജീവനക്കാർക്ക് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെതാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചത്. ജീവനക്കാർക്ക് എതിരായ ആക്രമണം, ഭീഷണി എന്നിവയിൽ  പോലീസ് ഇനിയും കേസ് എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും എന്ന് വനംവകുപ്പ് ജീവനക്കാരുടെ സംഘടന അറിയിച്ചു. ഇന്നലെയാണ് ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ജീവനക്കാർ തീരുമാനിച്ചത്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം