കോതമംഗലം പള്ളി കേസ്: യാക്കോബായ വിശ്വസികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Published : Nov 17, 2020, 07:42 AM IST
കോതമംഗലം പള്ളി കേസ്: യാക്കോബായ വിശ്വസികളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക

കൊച്ചി: കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹ‍‍ർജി നൽകിയത്. പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി നിലവിൽ സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ് സഭ സമ‍ർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ