കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിർത്തിവയ്ക്കണം: ഹൈക്കോടതി

Published : Mar 05, 2020, 12:34 PM ISTUpdated : Mar 05, 2020, 01:00 PM IST
കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിർത്തിവയ്ക്കണം: ഹൈക്കോടതി

Synopsis

വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച  നിർത്തി വെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. 

അപ്പീലിൽ നാളെ തുടർവാദം കേൾക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബഞ്ച്  വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടർ എസ് സുഹാസിനെതിരെ കോടതിയലക്ഷ്യ നടപടിയിൽ ഇന്ന്  സിംഗിൾ ബഞ്ചിന് വിധി പറയാം. എന്നാൽ ഈ വിധി നടപ്പാക്കുന്നതും ഒരാഴ്ച നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം
കൃത്യമായി നികുതിപിരിവ് നടത്തണം, നികുതിപിരിവ് കാര്യക്ഷമമാക്കേണ്ട സമയമെന്ന് മുഖ്യമന്ത്രി