ജോസ് വിഭാഗം എംഎൽഎമാരുടേയും എംപിമാരുടേയും രാജി ആവശ്യപ്പെട്ട് കോട്ടയം ഡിസിസി

By Web TeamFirst Published Oct 14, 2020, 2:54 PM IST
Highlights

ഇടതുമുന്നണിയിൽ ചേരുവാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ എംപി, എം.എൽ.എ. പദവികൾ ഉടൻ രാജിവയ്ക്കണമെന്ന്  കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. 

കോട്ടയം: കേരളാകോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോസ് വിഭാഗത്തിലെ എംഎൽഎമാരുടേയും എംപിമാരുടേയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. 'കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകർ വിയർപ്പൊഴുക്കിയാണ് കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടനെയും, കാഞ്ഞിരപ്പള്ളി എംഎൽഎ ജയരാജനെയും വിജയിപ്പിച്ചത്'. ഇടതുമുന്നണിയിൽ ചേരുവാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ എംപി, എം.എൽ.എ. പദവികൾ ഉടൻ രാജിവയ്ക്കണമെന്ന്  കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. 

അതേ സമയം ഇടതു മുന്നണിയെ പിന്തുണച്ചുള്ള ജോസ് വിഭാഗത്തിന്‍റെ രാഷ്ട്രീയ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.ഘടകക്ഷികളുമായി ചർച്ചനടത്തുമെന്ന് എൽഡിഎഫ് കണ്‍വീനർ വ്യക്തമാക്കി. എന്നാൽ ജോസ് വിഭാഗം പോയാൽ യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പാലായിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജോസ് കെ മാണിയായിരുന്നുവെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തിനെതിരെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. 

 

click me!