നിക്ഷേപകര്‍ കയറിയിറങ്ങി വലഞ്ഞിട്ടും കടനാട് സര്‍വീസ് സഹകരണ ബാങ്ക് പണം കൊടുത്തില്ല; പ്രതിസന്ധിക്ക് അയവില്ല

Published : Apr 13, 2024, 06:47 AM IST
നിക്ഷേപകര്‍ കയറിയിറങ്ങി വലഞ്ഞിട്ടും കടനാട് സര്‍വീസ് സഹകരണ ബാങ്ക് പണം കൊടുത്തില്ല; പ്രതിസന്ധിക്ക് അയവില്ല

Synopsis

മക്കളുടെ വിവാഹവും വിദ്യാഭ്യാസവും ചികില്‍സയുമടക്കമുളള ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പ്രതിഷേധിച്ചു

കോട്ടയം: ഭരണസമിതിയുടെ പിടിപ്പുകേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. പണം തിരിച്ചു കിട്ടാത്ത നിക്ഷേപകര്‍ നിരന്തരം ബാങ്കില്‍ കയറി ഇറങ്ങിയിട്ടും പ്രയോജനമുണ്ടാകുന്നില്ല. സിപിഎം നേതൃത്വത്തിലുളള ഭരണസമിതി രാജിവച്ചതിനു പിന്നാലെ എത്തിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും നിക്ഷേപകര്‍ കടുത്ത അതൃപ്തിയിലാണ്.

രണ്ടായിരത്തോളം നിക്ഷേപകരാണ് കടനാട് ബാങ്കില്‍ കയറി ഇറങ്ങി മടുത്തിരിക്കുന്നത്. മക്കളുടെ വിവാഹവും വിദ്യാഭ്യാസവും ചികില്‍സയുമടക്കമുളള ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം കിട്ടാതെ വന്നതോടെ കഴിഞ്ഞ ദിവസം നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്കിലെത്തി പ്രതിഷേധിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി ഇഷ്ടക്കാര്‍ക്ക് വാരിക്കോരി വായ്പ കൊടുത്തതോടെയാണ് ബാങ്ക് പൊളിഞ്ഞത്. 55 കോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് കിട്ടാനുളള കുടിശിക. വായ്പയെടുത്തവരാവട്ടെ തിരിച്ചടയ്ക്കുന്നുമില്ല.

കഴിഞ്ഞ ഒക്ടോബറില്‍ ഇടത് ഭരണ സമിതി രാജിവച്ചിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ബാങ്കിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന പരാതി നിക്ഷേപകര്‍ക്കിടയില്‍ ശക്തമാണ്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം