ട്രെയിനിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടി വീണ സംഭവം; ​ഗതാ​ഗത തടസ്സം നീക്കി, ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് പ്രശ്നപരിഹാരം

Web Desk   | Asianet News
Published : Feb 12, 2022, 07:18 PM IST
ട്രെയിനിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടി വീണ സംഭവം; ​ഗതാ​ഗത തടസ്സം നീക്കി, ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് പ്രശ്നപരിഹാരം

Synopsis

ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല. എന്നാൽ, ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ​ഗതാ​ഗതം പുനരാരംഭിക്കാൻ ഇനിയും സമയം വേണ്ടിവരുമെന്ന് റെയിൽവേ അറിയിച്ചു. 

കോട്ടയം : കുറുപ്പന്തറയിൽ (Kuruppanthara)  ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു (Kerala Express)  മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ ​ഗതാ​ഗത തടസ്സം  നീക്കി. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല. എന്നാൽ, ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ​ഗതാ​ഗതം പുനരാരംഭിക്കാൻ ഇനിയും സമയം വേണ്ടിവരുമെന്ന് റെയിൽവേ അറിയിച്ചു. 

കുറുപ്പന്തറയ്ക്ക് സമീപം കോതനെല്ലൂരിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് (pantograph) എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. 

ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം - ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ