കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് അടിച്ചുതകർത്തു

Web Desk   | Asianet News
Published : May 28, 2020, 07:10 PM IST
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് അടിച്ചുതകർത്തു

Synopsis

യുവാവിന് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ എത്തിയ നഴ്സിനും ആക്രമണത്തിൽ പരിക്കേറ്റു

കോട്ടയം: കൊവിഡ് ക്വാറന്റൈനിലായിരുന്ന യുവാവ് ആംബുലൻസ് അടിച്ചുതകർത്തതായി പരാതി. ആശുപത്രിയിലേക്ക് പോകുംവഴിയാണ് ആംബുലൻസ് തകർത്തത്. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം.

യുവാവിന് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ എത്തിയ നഴ്സിനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ 1,15,297 പേരാണ് ഇപ്പോൾ കൊവിഡിനെ തുടർന്ന് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'