
കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി വി അന്‍വറിന്‍റെ കോഴിക്കോട് കക്കാടം പൊയിലിലെ പാർക്കിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാന്‍ കോഴിക്കോട് കളക്ടറുടെ ഉത്തരവ്. പിവിആർ നാച്വർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച നാല് തടയിണകളാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ കളക്ടർ ഉത്തരവിട്ടത്. പാർക്ക് ഉടമകൾ തടയണ പൊളിക്കാന്‍ തയാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്‍റെ ചിലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ നിർദേശമുണ്ട്.
പാർക്കിന്‍റെ ഭാഗമായി തടയണകളും കെട്ടിടങ്ങളും നിർമിച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ നല്‍കിയ ഹർജിയില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ 2020 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കളക്ടർ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam