രാജ്യത്തെ നടുക്കിയ കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. ഷാരൂഖ് സൈഫിയുടെ പ്രാഥമിക മൊഴി പുറത്തെത്തി. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നും റയിൽവെ സ്റ്റേഷനിൽ പോലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും മൊഴിയിൽ പറയുന്നു. കേരളത്തിൽ എത്തുന്നത് ആദ്യമെന്നും ക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ' കുബുദ്ധി' കൊണ്ടെന്നുമാണ് ഷാരൂഖ് സെയ്ഫിയുടെ മറുപടി.

11:29 AM (IST) Apr 06
ദില്ലിയിൽ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പൊലീസ് സംഘം. ഇതുവരെ 8 പേരെയാണ് ദില്ലിയിൽ കേരള പൊലീസ് സംഘം ചോദ്യം ചെയ്തത്. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം. Read More
09:58 AM (IST) Apr 06
റിസവർവ് ബാങ്ക് പലിശ നിരക്കുകൾ ഇന്ന് വീണ്ടും വർധിപ്പിച്ചേക്കും. 25 ബേസിസ് പോയന്റിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ നിൽക്കുന്നതിനാൽ പലിശ വർധന അനിവാര്യമെന്നാണ് വിലയിരുത്തൽ. മൂ
09:57 AM (IST) Apr 06
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തം. രാവിലെ 10 മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും. നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്യും.
09:57 AM (IST) Apr 06
കേരളത്തിലെത്തിച്ച എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്.
09:57 AM (IST) Apr 06
പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം.
09:56 AM (IST) Apr 06
അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ.