'സസ്പെന്‍ഷന്‍ പിന്‍വലിക്കണം'; അച്ചടക്ക ലംഘനം നടത്തിയില്ല, നോട്ടീസിന് മറുപടി നല്‍കിയെന്നും അനില്‍കുമാര്‍

By Web TeamFirst Published Sep 4, 2021, 9:33 AM IST
Highlights

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. 
 

തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തിയില്ലെന്നും സസ്‍പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെ പി അനില്‍കുമാര്‍. ഡിസിസി പട്ടികയ്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് അനില്‍കുമാറിനെ സസ്പെന്‍റ് ചെയ്തത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. 

പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ​ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്‍റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനിൽ കുമാർ പറഞ്ഞത്. പിന്നാലെ അനില്‍കുമാറിനെ സസ്പെന്‍റ് ചെയ്ത് കൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍റെ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!