കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും ഫ്ലക്സ്; ലക്ഷ്യം ഷാഫിയടക്കം വമ്പന്മാർ, 'എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ'

Published : Jun 21, 2026, 08:14 AM IST
kpc c president race sparks flex board campaign in kottayam

Synopsis

കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ആണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്‌. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ആണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ്‌ സ്ഥാപിച്ചിട്ടുള്ളത്. എംപിമാരും എംഎൽഎമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബോർഡ് ഉയരുന്നത് കെപിസിസി പ്രസിഡന്‍റ് ചർച്ചകൾ തുടങ്ങുന്നതിനിടെയാണ്. സ്ഥാനത്തിനായി കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നീ എംപിമാർ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. മാത്യു കുഴൽ നാടൻ എംഎൽഎയും പരിഗണനയിലുണ്ട്. ജോസഫ് വാഴയ്ക്കനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഷങ്ങൾ എടുത്താലും സമരം തുടരുക തന്നെ ചെയ്യും, കോക്റോച്ച് ജനത പാർട്ടി നേതാവ് അഭിജീത് ദീപ്കെ, ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണം എന്ന് ആവശ്യം
പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം; അംഗീകാരം റദ്ദാക്കും, സ്ഥാപന ഉടമ ഒളിവിൽ