'അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും, കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് കണ്ടറിയണം'

Published : Apr 13, 2024, 04:56 PM ISTUpdated : Apr 13, 2024, 05:05 PM IST
'അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും, കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് കണ്ടറിയണം'

Synopsis

അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസന്റെ വിമർശനം.

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസന്റെ വിമർശനം. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് എം എം ഹസൻ വിശദമാക്കി. ചിഹ്നം മാത്രമായിരിക്കും ഉപയോ​ഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങൾക്ക് മുന്നിൽ  വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും ഹസൻ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി