
തിരുവനന്തപുരം: നേതാക്കൾക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി. ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല. സൈബര്‍ ആക്രമണവും വയനാട്ടിലെ എന്‍എം വിജയന്‍റെ മരുമകൾ പത്മജയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങൾ നേതൃയോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ രാഹല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിഡി സതീശന്‍ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികണം നടത്തിയില്ല.
എൻഎം വിജയന്‍റെകുടുംബത്തിന് പരമാവധി സഹായം ചെയ്തുവെന്ന് നേതാക്കൾ പറഞ്ഞു. വയനാട് നിന്നുള്ള ഡിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ യോഗത്തില്‍ പങ്കെടുത്തു. സൈബർ ആക്രമണം നിർത്തണമെന്നും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവർ അത് അവസാനിപ്പിക്കണം, പാർട്ടിക്ക് ഗുണം ചെയ്യുന്ന പരിപാടിയല്ല അത് എന്ന് കെ മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam