കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ കരാർ നിയമനം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

Published : Oct 08, 2026, 03:51 PM IST
BRM Shafeer

Synopsis

സീമാറ്റിൽ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം നൽകിയത്. മാസം നാൽപതിനായിരം രൂപയാണ് ശമ്പളം. ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്‍റെ പ്രതികരണം.

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആര്‍എം ഷഫീറിന്‍റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം നൽകിയത്. നിയമനത്തിനെതിരെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സീമാറ്റ് ഡയറക്ടറെ ഡിവൈഎഫ്ഐ ഉപരോധിക്കുന്നു

യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ എൻജിഒ അസോസിയേഷന്‍റെ സമ്മേളനത്തില്‍ വെച്ച് പൊലീസിൽ സ്ഥലം മാറ്റം ചോദിച്ച അളിയനോട് പോയി പണി നോക്കാൻ പറഞ്ഞെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ബിആര്‍എം ഷഫീര്‍ പ്രസംഗിച്ചത്. അളിയനോട് അങ്ങനെ പറഞ്ഞത് അഭിമാനത്തോടെ അവതരിപ്പിച്ച സദസ്സിന് ആവേശം കൊള്ളിച്ചു. എന്നാലിപ്പോള്‍ ഭാര്യയ്ക്ക് താല്‍ക്കാലികമായെങ്കിലും പണി തരപ്പെടുത്തി. മാസം നാൽപതിനായിരം രൂപയാണ് ശമ്പളം. ഒഴിവ് വന്നപ്പോള്‍ അപേക്ഷിച്ചെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നും ബിആര്‍എം ഷഫീര്‍ വിശദീകരിക്കുന്നു.

ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്‍റെ പ്രതികരണം. സീ മാറ്റിൽ മുന്‍ സര്‍ക്കാര്‍ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കളെ ഉള്‍പ്പടെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അധ്യാപക പരിശീലനത്തിനായുള്ള സ്ഥാപനത്തിൽ പുതിയ സര്‍ക്കാര്‍ കൂടുതൽ പേരെ നിയമിച്ചു. ബന്ധു നിയമനം മുന്‍ സര്‍ക്കാരിനെതിരെ പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്തുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം; 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലിനും സാധ്യത