
തിരുവനന്തപുരം: കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, പോഷക സംഘടനാപ്രസിഡന്റുമാരും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കലും ഒപ്പം നടക്കും.
പുനസംഘടന വൈകിയത് കൊണ്ട് കെപിസിസി ചേരുന്നതും വൈകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യോഗത്തിൽ പറഞ്ഞു. അതേസമയം പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് വി.എം.സുധീരൻ ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നില്ല. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരൻ എംപിയും യോഗത്തിൽ പങ്കെടുക്കുന്നില്ല.
ഇന്ധനവിലവർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്നലെ നടന്ന സമരം വിവാദമായത് യോഗം ചർച്ച ചെയ്യും. പുനസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതിയുടെ ആദ്യയോഗം നാളെയാണ് ചേരുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ബാന്ധവം ഉപേക്ഷിച്ച പാർട്ടിയിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺഗ്രസിൽ ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം കെപിസിസിയിലാണ് ചടങ്ങ്. കെപിസിസി അധ്യക്ഷൻ കെ.സുധാകരനാവും ചെറിയാൻ ഫിലിപ്പിന് അംഗത്വം നൽകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam