കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്; സിപിഎമ്മിന്റെ ലീഗ് നിലപാട് ചർച്ചയാകും

Published : Dec 11, 2022, 07:01 AM IST
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്; സിപിഎമ്മിന്റെ ലീഗ് നിലപാട് ചർച്ചയാകും

Synopsis

യുഡിഎഫിൽ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്

കൊച്ചി: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും. രാവിലെ 10:30 ന് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. വിഴിഞ്ഞം സമരം , ഗവർണർ സർക്കാർ പോര് ഉൾപ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതെ പോയിട്ടും രാഷ്ടീയകാര്യ സമിതി വിളിച്ചില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരനെ പോലെയുള്ള നേതാക്കളും ഉയർത്തും. 

യുഡിഎഫിൽ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്. ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ഇന്ന് ചുമതലയേൽക്കും. എറണാകുളം സ്വദേശിയാണ് അലോഷ്യസ്. രാഷ്ട്രീയ കാര്യ സമിതി യോഗം കഴിഞ്ഞ ശേഷം എറണാകുളം ഡിസിസി ഓഫീസിൽ വെച്ച് ചുമതലയേറ്റെടുക്കും. ഡിസിസി ഓഫീസിൽ തന്നെയാണ് ഇതും. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. എറണാകുളം ജില്ല പ്രസിഡന്റായിരുന്ന അലോഷ്യസ് സേവ്യറിനെ കെഎസ്‍യു പുനസംഘടനയുടെ ഭാഗമായി ഒരു മാസം മുൻപാണ് സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി