കെപിസിസിക്ക് പുതിയ ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് നല്ലത്, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

Published : Aug 11, 2026, 05:41 PM IST
Sunny Joseph

Synopsis

രാഹുൽ ഗാന്ധിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. താൻ മന്ത്രിയായതിനാൽ പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചു. ഹൈക്കമാൻഡ് ഉടൻ തന്നെ പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു

ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി. താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെ പി സി സിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നല്ലതെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് എം എൽ എമാർക്കും എം പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് വിഷയത്തിൽ കൃത്യമായ ആലോചനകൾ നടത്തി യോഗ്യനായ ഒരാളെ കെ പി സി സി പ്രസിഡന്റായി ഉടൻ തന്നെ തീരുമാനിക്കുമെന്നും പ്രഖ്യാപനം അധികം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അർജന്റീനക്കായി ശ്രമിച്ചത്‌ എല്ലാ നടപടിക്രമങ്ങളും പാലിച്ച്‌'; വിശദീകരണവുമായി മുൻമന്ത്രി വി. അബ്‌ദുറഹിമാൻ
ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മാനസിക സമ്മർദ്ദം മൂലമാകാമെന്ന് നി​ഗമനം