AICC അനുമതിയോടെയാണ് പുന:സംഘടന; ഉമ്മൻചാണ്ടിയുടെ ദില്ലി യാത്രയെക്കുറിച്ച് പ്രതികരണമില്ലെന്നും വി ഡി സതീശൻ

Web Desk   | Asianet News
Published : Nov 16, 2021, 01:07 PM IST
AICC അനുമതിയോടെയാണ് പുന:സംഘടന; ഉമ്മൻചാണ്ടിയുടെ ദില്ലി യാത്രയെക്കുറിച്ച് പ്രതികരണമില്ലെന്നും വി ഡി സതീശൻ

Synopsis

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനായി ഉമ്മൻ ചാണ്ടി ദില്ലിയിൽ ആണുള്ളത്. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഉമ്മൻചാണ്ടി ഹൈക്കമാണ്ടിനോട് ആവശ്യപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയേയും കാണുന്നുണ്ട്. 

വയനാട്: ഹൈക്കമാൻഡ് (high command)അനുമതിയോടെയാണ്  പാർട്ടി പുന:സംഘടന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). നടപടികൾ ഇതുവരെ മരവിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി ദില്ലിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് വയനാട്ടിൽ പറഞ്ഞു.

കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനായി ഉമ്മൻ ചാണ്ടി ദില്ലിയിൽ ആണുള്ളത്. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഉമ്മൻചാണ്ടി ഹൈക്കമാണ്ടിനോട് ആവശ്യപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയേയും കാണുന്നുണ്ട്. 

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലപാട്.   സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാ​ഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ​ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.

സംഘടനാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകരന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമ്ര‍ശനം ഉന്നയിച്ച് രം​ഗത്തെത്തുകയാണ് ​ഗ്രൂപ്പ് നേതാക്കൾ. 
 
PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില, മുരിങ്ങക്കായ കിലോക്ക് 250 രൂപ! തമിഴ്നാട്ടിലെ മഴ കാരണം പച്ചക്കറി വരവ് കുറഞ്ഞു