രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

Published : May 12, 2024, 09:23 PM ISTUpdated : May 12, 2024, 10:20 PM IST
രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

Synopsis

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്

കാസർകോട്: കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥലം എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. 'ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാൻഡിന്‍റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍' എന്നും ഉണ്ണിത്താനെക്കുറിച്ച് ബാലകൃഷ്ണൻ വിവരിച്ചിട്ടുണ്ട്. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഈ പോസ്റ്റ് ബാലകൃഷ്ണൻ പെരിയ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

കേവലം ഖേദപ്രകടനത്തിൽ അവസാനിപ്പിക്കാനാകില്ല, ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്നും പി മോഹനൻ

ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

ഇത് രാജ്മോഹൻഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്.
കോൺഗ്രസിനെ തകർത്ത് CPM ൽ എത്തിയ പാദൂർ ഷാനവാസിൻ്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ
കോൺഗ്രസിൻ്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ
ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻ്റിൻ്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ
നാവിനെ ഭയമില്ലാത്തകെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം.
പക്ഷെ കാസർഗോഡിൻ്റെ രാഷ്ട്രീയനിഷ്കളങ്കതയ്ക്കുമുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻഎനിക്കാവില്ല
രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസീക പോരാട്ടം എൻ്റെ ഉള്ളിലുണ്ട്.
എൻ്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.
എൻ്റെ സഹോദരൻ്റെ വിട് ബോംബിട്ടു
എൻ്റെമോനെ സി.പി.എംവെട്ടിക്കെല്ലാൻ ശ്രമിച്ചു.
1984മുതൽ CPM ഊരുവിലക്ക് സമ്മാനിച്ചു
വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു
32വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി
ഈ പാർല്ലമെൻറ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു
ഒടുവിൽ ഈ വരുത്തൻ
ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ
നേതൃത്വം നൽകിയവൻ പറയുന്നു.പുറത്തുപോകാൻ.
ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു.
ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു.ബാക്കി വാർത്താ' സമ്മേളനത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന