'കാരുണ്യക്കടലേ... പാവങ്ങളുടെ പടത്തലവാ വിട'; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിആര്‍എം ഷഫീര്‍

Published : Jul 18, 2023, 10:33 AM ISTUpdated : Jul 18, 2023, 10:35 AM IST
'കാരുണ്യക്കടലേ... പാവങ്ങളുടെ പടത്തലവാ വിട'; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിആര്‍എം ഷഫീര്‍

Synopsis

ഇല്ലാക്കഥകള്‍ പടച്ച് എതിരാളികള്‍ വ്യക്തിഹത്യചെയ്തിട്ടും എതിര്‍പാര്‍ട്ടി ദുഷ്ടലാക്കോടെ കരുതിയിരുന്ന് കല്ലേറ് നടത്തിയിട്ടും അപസര്‍പ്പക കഥകളുണ്ടാക്കി ആരോപണം ഉയര്‍ത്തി നിരന്തരം അപമാനിച്ചിട്ടും ഉപരോധിച്ചപ്പോഴും മനസാക്ഷിയില്ലാതെ വിചാരണ നടത്തിയപ്പോഴും പുഞ്ചിരിച്ചതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല

തിരുവനന്തപുരം: ഇത്രയേറെ പാവങ്ങളെ ചേര്‍ത്ത് പിടിച്ച, സാധുക്കളുടെ കണ്ണീരൊപ്പിയ, അഴിയാക്കുരുക്കുകള്‍ അഴിച്ചു മാറ്റിയ ഭരണാധികാരി വേറെയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീര്‍. ചികിത്സാ സമയത്ത് ഉമ്മന്‍ ചാണ്ടിയെ കണ്ട സമയത്തുണ്ടായ അനുഭവം പങ്കുവച്ചാണ് ഷഫീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ വഴക്ക് പറഞ്ഞപ്പോള്‍ അടുത്തേക്ക് പിടിച്ച് നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ആംഗ്യം കാട്ടിയെന്നാണ് ഷഫീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ഏറ്റവും സാധാരണക്കാരനായ പ്രവര്‍ത്തകനോട് പോലുമുള്ള എളിമയും കരുതലും വ്യക്തമാക്കുന്നതായിരുന്നു നടപടിയെന്നും ബിആര്‍എം ഷഫീല്‍ വിശദമാക്കുന്നു. ഇല്ലാക്കഥകള്‍ പടച്ച് എതിരാളികള്‍ വ്യക്തിഹത്യചെയ്തിട്ടും എതിര്‍പാര്‍ട്ടി ദുഷ്ടലാക്കോടെ കരുതിയിരുന്ന് കല്ലേറ് നടത്തിയിട്ടും അപസര്‍പ്പക കഥകളുണ്ടാക്കി ആരോപണം ഉയര്‍ത്തി നിരന്തരം അപമാനിച്ചിട്ടും ഉപരോധിച്ചപ്പോഴും മനസാക്ഷിയില്ലാതെ വിചാരണ നടത്തിയപ്പോഴും പുഞ്ചിരിച്ചതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ലെന്നും ബി ആര്‍ എം ഷഫീര്‍ കുറിപ്പില്‍ വിശദമാക്കുന്നു.

ബി ആര്‍ എം ഷഫീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അവസാനമായി ജനനായകനെ കണ്ടത് ചികില്‍സാ സമയത്താണ്...കൂടെയുണ്ടായിരുന്ന Ashik Varodan ന് ഫോട്ടോ എടുക്കണം...ഞാന്‍ അവനെ വഴക്ക് പറഞ്ഞത് കേട്ടതും സാര്‍ അവനെ അടുത്തേക്ക് വിളിച്ച് ഫോട്ടോ എടുത്തോളാന്‍ ആംഗ്യം കാട്ടി..ഞാന്‍ അവനെ പിടിച്ച് ചേര്‍ത്ത് നിര്‍ത്തികൊടുത്തു..                                              

ഏറ്റവും സാധാരണ പ്രവര്‍ത്തകനോട് പോലും എളിമയും കരുതലും അതായിരുന്നു ശ്രീ.ഉമ്മന്‍ചാണ്ടി സര്‍..  ഏതെങ്കിലും പാവങ്ങള്‍ നിയമക്കുരുക്കിലായി അടുത്തെത്തി സഹായം ചോദിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി ചോദിക്കുന്ന സ്ഥിരം ഒരു ചോദ്യമുണ്ട്...'''ഇത് നടത്തി കൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്..എന്ത് മാറ്റമാണ് വരുത്തേണ്ടത്..''ഉദ്യോഗസ്ഥന്‍ പഴുത് പറഞ്ഞാല്‍ ആ നിമിഷം അത് സര്‍ക്കാര്‍ ഉത്തരവായി മുന്‍കാല പ്രാബല്ല്യത്തോടെ ഇറങ്ങുകയായി..,,,,                                                                                                      

ഇത്രയേറെ പാവങ്ങളെ ചേര്‍ത്ത് പിടിച്ച,സാധുക്കളുടെ കണ്ണീരൊപ്പിയ,അഴിയാക്കുരുക്കുകള്‍ അഴിച്ചു മാറ്റിയ ഭരണാധികാരി വേറെയില്ല.. ജനങ്ങളെ കണ്ടില്ലങ്കില്‍ ശ്വാസം മുട്ടുന്ന സ്വഭാവം..ജനക്കൂട്ടത്തിലെ ഏറ്റവും അകലെ നില്‍ക്കുന്നവനെയും അടുത്ത് വിളിച്ച് കാര്യം തിരക്കുന്ന ജനനായകന്‍..                                                        

പളുങ്കു പോലുള്ള ഈ മനുഷ്യനെ ഇല്ലാക്കഥകള്‍ പടച്ച് എതിരാളികള്‍ വ്യക്തിഹത്യചെയ്തു..മാധ്യമങ്ങള്‍ ക്രൂരമായി വേട്ടയാടി..എതിര്‍പാര്‍ട്ടി ദുഷ്ടലാക്കോടെ കരുതിയിരുന്ന് കല്ലേറ് നടത്തി..അപസര്‍പ്പക കഥകളുണ്ടാക്കി ആരോപണം ഉയര്‍ത്തി..നിരന്തരം അപമാനിച്ചു..ഉപരോധിച്ചു.മനസാക്ഷിയില്ലാതെ വിചാരണ നടത്തി..എല്ലാം നേരില്‍ കണ്ടിട്ടും പുഞ്ചിരിച്ചതല്ലാതെ മറുത്തൊരക്ഷരം പറഞ്ഞില്ല.അന്വേഷണ ഏജന്‍സികള്‍ കുറ്റക്കാരനല്ലന്ന് പറഞ്ഞിട്ടും ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ഒരു വാക്ക് അവരാരും പറഞ്ഞില്ല..              

കെ.കരുണാകരനും,ഉമ്മന്‍ചാണ്ടിയും അത്രമേല്‍ വേട്ടയാടപ്പെട്ടവരാണ്.. എത്രയോ അനാഥമക്കളുടെ,,, ശ്രവണശേഷിയില്ലാ കുട്ടികളുടെ, രോഗം കൊണ്ട് വലഞ്ഞവരുടെ, ആരോരുമില്ലാത്തവരുടെ ,,പ്രാര്‍ത്ഥനകള്‍ അദ്ധേഹത്തിനുണ്ടായിരുന്നു..                                              

ഞങ്ങളുടെ നായകാ.....കണ്ണീര്‍പൂക്കള്‍..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'