ജനങ്ങളുടെ ആവശ്യങ്ങൾ അവര്‍ പറയട്ടെ; പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെപിസിസി

Published : Jan 17, 2024, 11:11 PM IST
ജനങ്ങളുടെ ആവശ്യങ്ങൾ അവര്‍ പറയട്ടെ; പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെപിസിസി

Synopsis

വ്യക്തികള്‍, സംഘടനകള്‍, യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാൻ കഴിയും. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: എഐസിസി ആഹ്വാനപ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന്  അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടി കെ.പി.സി.സി. ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും ചേർന്ന് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. ഈ മാസം 21ന് വൈകുന്നേരം 3ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക.  

വ്യക്തികള്‍, സംഘടനകള്‍, യുവജനങ്ങള്‍, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാൻ കഴിയും. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി നിര്‍ദേശങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജനകീയ മാനിഫെസ്റ്റോ ആയിരിക്കും കോണ്‍ഗ്രസിന്റേതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം