ചാനൽ ചർച്ചകൾക്കായി കെപിസിസി 31 അംഗ പട്ടിക പുറത്തിറക്കി

By Web TeamFirst Published Jul 19, 2020, 8:00 PM IST
Highlights

പാർട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാൻ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് വാർത്താക്കുറിപ്പിൽ മുല്ലപ്പള്ളി വ്യക്തമാക്കി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുക

തിരുവനന്തപുരം: ടിവി ചാനലുകളിലെ രാഷ്ട്രീയ ചർച്ചകൾക്ക് 31 നേതാക്കളുൾപ്പെട്ട പട്ടിക കെപിസിസി പുറത്തിറക്കി. സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തിറക്കിയത്. ഡോ ശൂരനാട് രാജശേഖരനാണ് ചുമതല. ഇദ്ദേഹം ഉൾപ്പെട്ട 31 അംഗ പട്ടികയാണ് പുറത്തിറക്കിയത്.

പാർട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാൻ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് വാർത്താക്കുറിപ്പിൽ മുല്ലപ്പള്ളി വ്യക്തമാക്കി. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുക.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വിഡി സതീശൻ, ജോസഫ് വാഴക്കൻ, പിസി വിഷ്ണുനാഥ്, അഡ്വ ടി ശരത് ചന്ദ്ര പ്രസാദ്, അഡ്വ ടി സിദ്ധിഖ്, അഡ്വ കെപി അനിൽകുമാർ, പന്തളം സുധാകരൻ, പിഎം സുരേഷ് ബാബു, എഎ ഷുക്കൂർ, സണ്ണി ജോസഫ്, കെഎസ് ശബരീനാഥ്, ഷാനിമോൾ ഉസ്മാൻ, പഴകുളം മധു, ജ്യോതികുമാർ ചാമക്കാല, ഷാഫി പറമ്പിൽ, അഡ്വ എം ലിജു, ഡോ മാത്യു കുഴൽനാടൻ, അഡ്വ ബിന്ദു കൃഷ്ണ,  പിടി തോമസ്, ലതിക സുഭാഷ്, അജയ് തറയിൽ, പിഎ സലിം, ദീപ്തി മേരി വർഗീസ്, ബിആർഎം ഷരീഫ്, അഡ്വ അനിൽ ബോസ്, കെപി ശ്രീകുമാർ, ഡോ ജിവി ഹരി, ആർവി രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.

click me!