'സൗരോര്‍ജത്തില്‍ കുതിക്കാന്‍ കാലിഫോര്‍ണിയന്‍ അതിവേഗ റെയില്‍'; നമുക്ക് നോക്കി നെടുവീര്‍പ്പിടാമെന്ന് കെറെയില്‍

Published : Oct 07, 2023, 09:24 PM IST
'സൗരോര്‍ജത്തില്‍ കുതിക്കാന്‍ കാലിഫോര്‍ണിയന്‍ അതിവേഗ റെയില്‍'; നമുക്ക് നോക്കി നെടുവീര്‍പ്പിടാമെന്ന് കെറെയില്‍

Synopsis

സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതിയിലും സൗരോര്‍ജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും കെറെയിൽ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം: സൗരോര്‍ജത്തില്‍ കുതിക്കാന്‍ കാലിഫോര്‍ണിയന്‍ അതിവേഗ റെയില്‍ തയ്യാറെടുക്കുകയാണെന്നും നമുക്ക് അങ്ങോട്ട് നോക്കി നെടുവീര്‍പ്പിടാമെന്ന് കെറെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. കാലിഫോര്‍ണിയയിലെ അതിവേഗ റെയില്‍ പദ്ധതിയില്‍ സമ്പൂര്‍ണമായും സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീവണ്ടികള്‍ ഓടുന്ന പാതയാണ് കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ അഥോറിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 202 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിരിക്കുകയാണ് യു.എസ് ഗതാഗത വകുപ്പെന്നും കെറെയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെറെയില്‍ വിഭാവനം ചെയ്ത സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയിലും സൗരോര്‍ജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. കെഎസ്ഇബി വഴി സൗരോര്‍ജ വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കാനും വന്‍ സൗരോര്‍ജ്ജ പദ്ധതികളുടെ ചുമതലയുള്ള സോളാര്‍ എനര്‍ജി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ടായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് സൗരോര്‍ജം ലഭ്യമാക്കാനുള്ള ചര്‍ച്ചകളും നടത്തിയിട്ടുണ്ടെന്ന് കെറെയില്‍ പറഞ്ഞു. 

കെറെയില്‍ കുറിപ്പ്: കാലിഫോര്‍ണിയയിലെ അതിവേഗ റെയില്‍ പദ്ധതിയില്‍ സമ്പൂര്‍ണമായും സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീവണ്ടികള്‍ ഓടുന്ന പാതയാണ് കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ അഥോറിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 202 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിരിക്കുകയാണ് യു.എസ്. ഗതാഗത വകുപ്പ്. 2021 ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ജോബ്സ് ആക്ട് പ്രാബല്യത്തില്‍ വന്ന ശേഷം ഹൈ സ്പീഡ് റെയില്‍ അഥോറിറ്റിക്ക് ലഭിക്കുന്ന  ഏറ്റവും വലിയ ധനസഹായമാണ് ഇത്. 445 ഏക്കറിലാണ് ഈ പദ്ധതിയ്ക്കായി സോളാര്‍ പാടം നിര്‍മ്മിക്കുന്നത്. 

കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ വഴി സാന്‍ ഫ്രാന്‍സിസ്‌കോ മുതല്‍ ലോസ് ഏഞ്ചല്‍സ് വരെ മൂന്നു മണിക്കൂറില്‍ എത്തിച്ചേരാം. നിലവില്‍ എട്ട് മണിക്കൂര്‍ ഇതിനായിവേണ്ടിവരുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ സാക്രമെന്റോ,  സാന്റിയാഗോ എന്നിവിടങ്ങളിലേക്ക് റെയില്‍വേ പാത വ്യാപിപ്പിച്ചു 24 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 800 മൈല്‍ റെയില്‍വേ സംവിധാനത്തിലേക്ക് പദ്ധതി അപ്ഗ്രേഡ് ചെയ്യും. നിലവില്‍ സെന്‍ട്രല്‍ വാലിയില്‍ 119 മൈല്‍ ട്രാക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. സാമ്പത്തികമേഖലയില്‍മുന്നേറാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കാലിഫോര്‍ണിയ, അതിവേഗ റെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പരിസ്ഥിതി,  കൃഷി,  സംരക്ഷിത മേഖലകള്‍ എന്നിവയെ കൂടുതല്‍ സുരക്ഷിതമാക്കാം. റോഡ് റെയില്‍വേ ഇന്റര്‍സെക്ഷന്‍ മോഡല്‍ നിര്‍മാണ ശൈലിയിലൂടെ റോഡ്-റെയില്‍ യാത്രാ സുരക്ഷ, സുഗമമായ ഗതാഗത സംവിധാനം എന്നിവയ്ക്കും മുന്‍ഗണന നല്‍കുന്നു. 2033 ല്‍ ആദ്യ ഘട്ടത്തിന്റെ ഭാഗമായ ഇലക്ട്രിക് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും. ആറ് സെറ്റ് ട്രെയിനുകളില്‍ ആദ്യ രണ്ടെണ്ണത്തിന്റെ ട്രയല്‍ റണ്‍ 2028 മുതല്‍ തുടങ്ങും.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയില്‍ വിഭാവനം ചെയ്ത സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയിലും സൗരോര്‍ജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെ എസ് ഇ ബി വഴി സൗരോര്‍ജ വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കാനും വന്‍ സൗരോര്‍ജ്ജ പദ്ധതികളുടെ ചുമതലയുള്ള സോളാര്‍ എനര്‍ജി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ടായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് സൗരോര്‍ജം ലഭ്യമാക്കാനുള്ള ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.
 

 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; ഇരുമെയ്യായി ഹസ്സനും ഹുസൈനും 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം
ദേശീയപാത ഉദ്ഘാടനത്തിൽ ബിജെപി അധ്യക്ഷൻ എന്തിനാണ് ?, ക്രെഡിറ്റ് തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നു, കേരളത്തെ അപമാനിക്കുന്നുവെന്നും മുഹമ്മദ് റിയാസ്