'നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും'; ട്രാഫിക് സിനിമയിലെ രം​ഗം പങ്കുവെച്ച് അരുൺകുമാർ

Published : May 05, 2022, 06:53 PM ISTUpdated : May 05, 2022, 09:29 PM IST
'നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും'; ട്രാഫിക് സിനിമയിലെ രം​ഗം പങ്കുവെച്ച് അരുൺകുമാർ

Synopsis

കെ എസ് അരുൺകുമാർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മാധ്യമങ്ങളെല്ലാം അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊച്ചി: ട്രാഫിക് സിനിമയിലെ പ്രശസ്തമായ രം​ഗം പങ്കുവെച്ച് ഡിവൈഎഫ്ഐ നേതാവ് അഡ്വ. കെ എസ് അരുൺകുമാർ. ഹൃ​ദയമാറ്റ ശസ്ത്രക്രിയക്കായി ഹൃദയം ആശുപത്രിയിലെത്തിക്കുന്നതിന് പൊലീസിനെ പ്രേരിപ്പിക്കുന്ന ജോസ് പ്രകാശിന്റെ ഡയലോ​ഗാണ് അരുൺകുമാർ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഡോ. ജോ ജോസഫ് അവയവമാറ്റ ശസ്ത്രക്രിയക്കായി നേതൃത്വം നൽകുന്നതും പ്രചാരണ വീഡിയോയിലുണ്ട്. തനിക്കെതിരെയുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കുമുള്ള പരോക്ഷ മറുപടി എന്ന തരത്തിലാണ് അരുൺകുമാർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

തൃക്കാക്കരയുടെ ഹൃദയം കീഴടക്കാൻ ഡോക്ടറെ ഇറക്കി എൽഡിഎഫ്: ആരാണ് ഡോ.ജോ ജോസഫ് ?

അരുൺകുമാർ പങ്കുവെച്ച വീഡിയോ നിരവധി പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ഹൃദ്രോ​ഗ വിദ​ഗ്ധനായ ഡോ. ജോ ജോസഫ്. നേരത്തെ കെ എസ് അരുൺകുമാർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മാധ്യമങ്ങളെല്ലാം അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ചുമരെഴുത്തും നടന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് അവസാനം ജോ ജോസഫിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ഉമ തോമസിനെയാണ് കോൺ​ഗ്രസ് രം​ഗത്തിറക്കിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം