ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന്‍റെ നഷ്ടം കെഎസ്ഇബിയിലേക്കെത്തും, ജനങ്ങൾ സഹിക്കേണ്ടി വരുമെന്ന് മന്ത്രി

Published : Oct 07, 2023, 04:15 PM IST
ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന്‍റെ  നഷ്ടം കെഎസ്ഇബിയിലേക്കെത്തും, ജനങ്ങൾ സഹിക്കേണ്ടി വരുമെന്ന് മന്ത്രി

Synopsis

ദീര്‍ഘകാല വൈദ്യുതി കരാർ റദ്ദു ചെയ്തത്  കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

എറണാകുളം: യുഡിഎഫ് കാലത്തെ ദിര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത്  കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്..ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം  വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം.ഇടത് സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരാ‌ർ റദ്ദാക്കിയശേഷം വൈദ്യുതി വാങ്ങാൻ നടത്തിയ ഇടപാടുകൾ ദുരൂഹമാണ്. ഇപ്പോൾ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും .കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി.

'വൈദ്യുതകരാര്‍ റദ്ദാക്കിയതിന് പിന്നില്‍ അഴിമതി,ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല' 

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ നീക്കം; റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്