കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ മെയ് നാലിന് തുറക്കും, കൊവിഡ് സമയത്തെ ബില്ലിന് സ‍ർചാർജില്ല

Published : Apr 30, 2020, 08:32 PM IST
കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ മെയ് നാലിന് തുറക്കും, കൊവിഡ് സമയത്തെ ബില്ലിന് സ‍ർചാർജില്ല

Synopsis

കൗണ്ടറുകൾ ഇടവേളയ്ക്ക് ശേഷം തുറക്കുന്ന സാഹചര്യത്തിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാൻ കൺസ്യൂമ‍ർ നമ്പറുകൾ അടിസ്ഥാനമാക്കി ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

കൊച്ചി: കൊവിഡ് മുൻകരുതലിൻ്റെ ഭാഗമായി അടച്ചിട്ട കെഎസ്ഇബി കൗണ്ടറുകൾ തുറക്കുന്നു. മെയ് നാല് മുതൽ കെഎസ്ഇബി ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

കൗണ്ടറുകൾ ഇടവേളയ്ക്ക് ശേഷം തുറക്കുന്ന സാഹചര്യത്തിലുണ്ടാവുന്ന തിരക്ക് ഒഴിവാക്കാൻ കൺസ്യൂമ‍ർ നമ്പറുകൾ അടിസ്ഥാനമാക്കി ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവി‍ഡ് കണക്കിലെടുത്ത് ഈ മാസത്തെ ബിൽ മീറ്റ‍ർ പരിശോധന നടത്താതെ കഴിഞ്ഞ മൂന്ന് മാസത്തെ ബില്ലുകളുടെ ശരാശരിയായാണ് കണക്കാക്കിയത്. 

ലോക്ക്ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസുകളിൽ എത്താതെ വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനമുണ്ട്. അത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ