അതൃപ്തി തണുപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്, മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

Published : Nov 11, 2026, 04:30 PM IST
Sunny joseph

Synopsis

വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിൽ പരസ്യപ്പോര് നടക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിൽ കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനങ്ങൾക്കിടെയാണ് വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിയുടെ അതൃപ്തിക്കിടെയാണ് കൂടിക്കാഴ്ച. പ്രതിസന്ധി ഉൾപ്പടെ വിഷയങ്ങൾ ചർച്ചയായെന്ന് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍ ചെയര്‍മാന്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോരുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കണ്ടത്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രം​ഗത്ത് വരുന്ന അപൂർവ സാഹചര്യമാണുണ്ടായത്. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിച്ചു. താനൊന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനറുയർത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് പരസ്യയുദ്ധം മുഖ്യമന്ത്രിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലായെന്ന് യുഡിഎഫ് കൺവീനർ തന്നെ പരസ്യമായി പരിഹസിച്ചത് വൈദ്യുതി കരാർ ചൂണ്ടിക്കാട്ടിയാണ്. മുഖ്യമന്ത്രിയാണ് എല്ലാം തീരുമാനിച്ചതെന്ന് പറഞ്ഞ് അതൃപ്തി നേരിട്ട് പറയാതിരുന്ന സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് പോര് പരസ്യമാക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാ‍ർ വേണ്ടെന്ന് വയ്ക്കാനാണെന്ന് സണ്ണി ജോസഫ് തുറന്നടിച്ചു. എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത് അറിയില്ലെന്ന് ഒരു വൈദ്യുതിമന്ത്രിക്ക് പരസ്യമായി പറയേണ്ടിയും വരുന്നു. മന്ത്രിയെ അവ​ഗണിച്ച് പവ‍ർ സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയ‍ർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചതിൽ മന്ത്രിക്കുള്ള കടുത്ത പ്രതിഷേധമാണ് മറനീക്കി പുറത്ത് വരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വം'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പിണറായി
പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയം; ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ