
കൊച്ചി: എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. 6 ലക്ഷം രൂപ ബിൽ തുക കുടിശ്ശിക ആയതോടെയാണ് നടപടി. 213 കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. വ്യാപാരികൾ ബില്ല് അടയ്ക്കുന്നുണ്ട്. എന്നാൽ കോമൺ സ്പേസിൻ്റെ ബില്ല് അടയ്ക്കേണ്ട കൊച്ചി കോർപറേഷൻ ഇത് കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇബി കടുത്ത നടപടി സ്വീകരിച്ചത്. എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിലെ അഡ്വ അനിൽകുമാറാണ് കൊച്ചി നഗരസഭ മേയർ. ഇക്കഴിഞ്ഞ ഒക്ടോബർ 17 നാണ് നവീകരിച്ച എറണാകുളം മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെയാണ് മാർക്കറ്റ് നവീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam